കോമ്പിങ് ഓപ്പറേഷനിൽ എം ഡി എം എ യും ഇ സിഗററ്റും തിരുവല്ല പൊലീസ് പിടികൂടി

തിരുവല്ല :
തിരുവനന്തപുരം റേഞ്ച് ഡി ഐ ജി യുടെ നിർദേശപ്രകാരം ഇന്നലെ നടത്തിയ പ്രത്യേക കോമ്പിങ് ഓപ്പറേഷനിൽ നിരവധി പേർ പിടിയിലായി. എം ഡി എം എ വില്പനക്ക് കൈവശം വച്ചതിനും, ഇ സിഗരറ്റ് സൂക്ഷിച്ചതിനുമായി 3 പേർ അറസ്റ്റിലായി. തിരുവല്ല റെയിൽവേ സ്റ്റേഷനു സമീപം വാഹന പരിശോധനക്കിടെ നിരണം മുഞ്ഞനാട്ടു വടക്കേതിൽ ആൽബിൻ (23), നിരണം കടവിൽ വീട്ടിൽ അജിൽ (22) എന്നിവർ സഞ്ചരിച്ച കാറിൽ നിന്നും ഒരു ഇ സിഗരറ്റ് കണ്ടെടുത്തു. രാത്രി 11 മണിയോടെ തിരുവല്ല പൊലീസ് ഇൻസ്പെക്ടർ ബി കെ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് യുവാക്കളെ പിടികൂടിയത്.

Advertisements

വിൽക്കാൻ സൂക്ഷിക്കുകയോ കൊണ്ടുപോവുകയോ മറ്റും ചെയ്യുന്നത് നിയമവിരുദ്ധമായിരിക്കെ, ഇവർ സഞ്ചരിച്ച കാറിന്റെ മുന്നിലായി ഇ എൽ എഫ് ബാർ ടി ഇ 6000 പി ഇ എ സി എച്ച് എന്ന ഇനത്തിൽപ്പെട്ട ഇലക്ട്രോണിക് സിഗരറ്റ് സൂക്ഷിച്ചിരുന്നത് പൊലീസ് കണ്ടെത്തുകയായിരുന്നു. ഒരു ലക്ഷം രൂപ വരെ പിഴ ശിക്ഷിക്കാവുന്ന ഈ കുറ്റം ജാമ്യം ലഭിക്കാവുന്നതാണ്. റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്നും ഞ്ഞക്കുവള്ളി ഭാഗത്തേക്ക് ഓടിച്ചു വന്ന കാറിൽ നിന്നാണ് ഇത് പിടിച്ചെടുത്തത്. വലിക്കുന്നതിനായി സൂക്ഷിച്ചതാണെന്ന് ചോദ്യം ചെയ്യലിൽ യുവാക്കൾ പൊലീസിനോട് സമ്മതിച്ചു. പൊലീസ് സംഘത്തിൽ ഇൻസ്പെക്ടർക്കൊപ്പം സി പി ഓ മാരായ ദീപു, സുനിൽ, വിവേക് എന്നിവരാണ് ഉണ്ടായിരുന്നത്. തിരുവല്ല ഡിവൈഎസ്പി എസ് അഷാദിന്റെ മേൽനോട്ടത്തിൽ ആയിരുന്നു പൊലീസ് നടപടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പൊലീസ് രഹസ്യാന്വേഷണ സംഘത്തിന്റെയും, ഡാൻസാഫ് ടീമിന്റെയും നിരീക്ഷണത്തിലായിരുന്ന യുവാവിനെ 3.78 ഗ്രാം എം ഡി എം എയുമായി പിടികൂടി. കുറ്റപ്പുഴ ചുമത്ര കോവൂർ മലയിൽ വീട്ടിൽ മുഹമ്മദ്‌ ഷമീർ (39) ആണ് അറസ്റ്റിലായത്. തിരുവല്ല ഡി വൈ എസ് പിയുടെയും പൊലീസ് ഇൻസ്‌പെക്ടറുടെയും മേൽനോട്ടത്തിൽ എസ് ഐ മാരായ അനൂപ് ചന്ദ്രൻ, ആദർശ്, ഡാൻസാഫ് ടീം എന്നിവരുടെ സംയുക്ത നീക്കത്തിൽ ഇയാളെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ഇയാൾ ധരിച്ചിരുന്ന ട്രൗസറിൽ സിപ് കവറുകളിൽ സൂക്ഷിച്ചനിലയിലായിരുന്നു. സ്ഥിരമായി മദ്യവും ലഹരിവസ്തുക്കളും ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത ഭാര്യയെ ഇയാൾ ദേഹോപദ്രവം ഏൽപ്പിച്ചതിനു നേരത്തെ തിരുവല്ല പൊലീസ് കേസ് എടുത്തിരുന്നു.
ജില്ലയിലാകെ വിവിധ സ്റ്റേഷൻ പരിധികളിൽ നിരവധി റെയ്‌ഡുകൾ നടന്നു. കഞ്ചാവ് ഉപയോഗിച്ചതിനു 12 കേസുകളെടുത്തു, 12 പേരെ അറസ്റ്റ് ചെയ്തു. ചെറിയ അളവിൽ കഞ്ചാവ് കൈവശം വച്ചതിന് വിവിധ സ്റ്റേഷനുകളിലായി 7 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

Hot Topics

Related Articles