തിരുവല്ല: ഉജ്ജ്വല പ്രകടനത്തോടെ പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ്റെ (പിബിസിഎ) മൂന്നുനാൾ നീണ്ടു നിന്ന സംസ്ഥാന സമ്മേളനം തിരുവല്ലയിൽ സമാപിച്ചു. പ്രതിനിധി സമ്മേളന നഗരിയായ പാലിയേക്കര സെൻ്റ് ജോർജ് പാരിഷ് ഹാളിൽ നിന്നും നാലരയോടെ ശുഭ്ര പതാകകളുമായി നൂറ് കണക്കിന് കരാറുകാർ പ്രകടനത്തിൽ അണിനിരന്നു. തിരുവല്ല ടൗൺ ചുറ്റി മുൻസിപ്പൽ ഓപ്പൺ സ്റ്റേജിൽ സമാപിച്ചു. തുടർന്നു ചേർന്ന പൊതുസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പി ബി സി എ സംസ്ഥാന പ്രസിഡൻ്റ് സി കെ വേലായുധൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ടി പ്രദീപൻ, രക്ഷാധികാരി ടി കൃഷ്ണൻ, ട്രഷറർ ടി മനോഹരൻ, ഷാജി, സ്വാഗത സംഘം വൈസ് ചെയർമാൻ ബിനിൽകുമാർ എന്നിവർ സംസാരിച്ചു.
തിങ്കളാഴ്ച രാവിലെ പൊതുചർച്ചയും അതിന് ജനറൽ സെക്രട്ടറി മറുപടിയും പറഞ്ഞു. തുടർന്ന് പുതിയ സംസ്ഥാന കമ്മറ്റിയെ തെരെഞ്ഞെടുത്തു.
സി കെ വേലായുധൻ ( പ്രസിഡൻ്റ്), ടി പ്രദീപൻ (ജനറൽ സെക്രട്ടറി), ടി മനോഹരൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായി 52 അംഗ സംസ്ഥാന കമ്മറ്റിയെയാണ് തെരെഞ്ഞെടുത്തത്.
പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ്റെ സംസ്ഥാന സമ്മേളനം സമാപിച്ചു
Advertisements