വിൽപ്പനക്കായി വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച യുവാവിനെ പൊലീസ് പിടികൂടി

തിരുവല്ല :
വിൽപ്പനക്കായി വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച യുവാവിനെ പുളിക്കീഴ് പൊലീസ് പിടികൂടി. നെടുമ്പ്രം കല്ലിങ്കൽ മഠത്തിൽചിറയിൽ വീട്ടിൽ നന്ദു മോഹനൻ (26 ) ആണ് പിടിയിലായത്. കഞ്ചാവ് വിൽപ്പനയ്ക്കായി കൈവശം വെച്ചതിന് നേരത്തെ ഇയാൾക്കെതിരെ തിരുവല്ല എക്സൈസിൽ കേസുണ്ട്.
തിരുവല്ല ഡി വൈ എസ് പി എസ് അഷാദിന്റെ മേൽനോട്ടത്തിലും പോലീസ് ഇൻസ്‌പെക്ടർ അജിത്കുമാറിന്റെ നേതൃത്വത്തിലും ഡാൻസഫ് ടീമും പുളിക്കീഴ് പൊലീസും ചേർന്ന് ഇന്നലെ സന്ധ്യക്ക്‌ 7.15 നാണ് രഹസ്യവിവരത്തെതുടർന്ന് പ്രതിയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. കിടപ്പുമുറയിൽ പ്ലാസ്റ്റിക് കസേരയിൽ രണ്ട് കവറുകളിലായാണ് 10 ഗ്രാം ഗഞ്ചാവ്‌ പിടിച്ചെടുത്തത്.
വിൽക്കാൻ സൂക്ഷിച്ച 52 പ്ലാസ്റ്റിക് കവറുകളും ഉണ്ടായിരുന്നു. പ്രതിയെ വിശദമായി പൊലീസ് ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി.

Advertisements

Hot Topics

Related Articles