തിരുവല്ല : യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജമ്മു കാശ്മീരിലെ പുൽവാമായിൽ 2019 ൽ ഭീകരാക്രമണത്തിൽ വീരമത്യു വരിച്ച ജവാൻമാരുടെ സ്മരണക്കായി അമർ ജവാൻ സ്മാരകത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജിജോ ചെറിയാൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അരുൺ പി അച്ചൻകുഞ്ഞ്, ബെന്നി സ്കറിയ, സേവാദൾ സംസ്ഥാന സെക്രട്ടറി
എ ജി ജയദേവൻ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ബിപിൻ പി തോമസ്, അഡ്വ. ശ്രീജിത്ത് പഴൂർ, ടോണി ഇട്ടി, ബ്ലസൻ പത്തിൽ, ജോൺസൺ വെൺപാല, ജിജി പെരിങ്ങര എന്നിവർ പ്രസംഗിച്ചു.
പുൽവാമ അനുസ്മരണം :
യൂത്ത് കോൺഗ്രസ് നടത്തി
Advertisements