തിരുവല്ല : ഇന്ത്യാ മഹാരാജ്യത്തിന്റെ മഹത്തായ എഴുപത്തി അഞ്ചാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി അങ്കണത്തിൽ സമുചിതമായി നടത്തി. ടി എം എം ബെഥേസ്ദാ അങ്കണത്തിൽ മാർച്ച്പാസ്റ്റോടു കൂടി ആരംഭിച്ച ചടങ്ങിൽ ടി എം എം ചെയർമാൻ സണ്ണി തോമസ് പതാകയുയർത്തുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു. ടി എം എം സെക്രട്ടറി ബെന്നി ഫിലിപ്പ്, ജോയിന്റ് ട്രഷറാർ ബിജു വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
മെഡിക്കൽ സൂപ്രണ്ട് ഡോ. സാം അബ്രാഹം പ്രാരംഭ പ്രാർഥനയും ടി എം എം ട്രഷറാർ എബി ജോർജ് സമാപന പ്രാർഥനയും നടത്തുകയുണ്ടായി. കേണൽ ഡോ. ഡെന്നിസ് എബ്രഹാം സ്വാഗതവും ഹഡ്സൺ വർഗീസ് നന്ദിയും അറിയിച്ചു. പ്രോഗ്രാമിനു ശേഷം മധുരപലഹാര വിതരണവും നടത്തി.