റിട്ട. ടീച്ചേഴ്സ് അസോസിയേഷൻ്റെ രജതജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു

തിരുവല്ല : പ്രത്യാശ നഷ്ടപ്പെടാതെ പ്രതിസന്ധികളിൽ അതിജീവനത്തിൻ്റെ പാത കണ്ടെത്തണമെന്നും സമൂഹത്തിലെ മൂല്യങ്ങൾ സംരക്ഷിക്കുവാൻ അധ്യാപകരും ബാധ്യസ്ഥരാണെന്നും ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത പറഞ്ഞു.
എസ് സി സെമിനാരി സ്ക്കൂൾ റിട്ട. ടീച്ചേഴ്സ് അസോസിയേഷൻ്റെ രജത ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻ്റ് ജോസ് പോളിൻ്റെ അദ്ധ്യക്ഷതയിൽ റവ.എബി കെ ജോഷ്വാ മുഖ്യ സന്ദേശം നൽകി.

Advertisements

മാനേജർ കുരുവിള മാത്യു, സെക്രട്ടറി ജയശ്രീ ആനി തോമസ്, ട്രഷറാർ ഷീബ എ തടിയിൽ, വി എം മത്തായി, ഏ വി ജോർജ്, സജി ജോൺ, വൈശാഖ് ചന്ദ്രൻ
മറിയാമ്മ വർക്കി, ജോൺ കെ തോമസ്, റെനി വർഗീസ്, നവ്യ സാറാ കുര്യൻ, പി എം കുഞ്ഞുമോൾ, സുജ അലക്സ് എന്നിവർ പ്രസംഗിച്ചു.
80 വയസ്സ് പൂർത്തീകരിച്ച വരെയും, സംസ്ഥാന- ദേശീയ തലങ്ങളിൽ നേട്ടങ്ങൾ ലഭിച്ച പൂർവ്വ വിദ്യാർത്ഥികളെയും ആദരിച്ചു.

Hot Topics

Related Articles