തിരുവല്ല :
മംഗലാപുരത്ത് വച്ച് നടന്ന സൗത്ത് ഏഷ്യൻ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കായിക മത്സരങ്ങളിൽ മെഡൽ നേടിയവർക്ക് സ്വീകരണം നൽകി. ഇരവിപേരൂർ സെൻറ് ജോൺസ് സ്പോർട്സ് അക്കാദമിയുടെ അത്‌ലറ്റിക്ക് കോച്ച് സിജുസാമുവൽ (റിട്ടയേർഡ് ) പോലീസ് അറ്റ്ലറ്റിക് കോച്ച്, ടീമംഗങ്ങളായ കുഞ്ഞുമോൾ അനിയൻ മാർത്തോമാ കോളേജ് തിരുവല്ല, കുര്യൻ ചെറിയാൻ, ഉദയൻ എന്നീ കായികതാരങ്ങൾക്കാണ് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ വെച്ച് ഇരവിപേരൂർ സെൻറ് ജോൺസ് അക്കാദമിയുടെ നേതൃത്വത്തിൽ ആവേശ്വ ജ്വലമായ സ്വീകരണം നൽകിയത്. സെൻറ് ജോൺസ് സ്പോർട്സ് അക്കാദമിയുടെ മുഖ്യ കായിക പരിശീലകനായ ഡോക്ടർ അനീഷ് തോമസ്, നിരവധി കായിക പ്രതിഭകളെ തിരുവല്ലയ്ക്ക് സമ്മാനിച്ച ആദരണീയനായ ഫിലിപ്പ്സാർ , എസ് എ എസ് കായിക കോച്ചുകൾ ഹരീഷ്, ഷേബ, അക്കാദമിയുടെ കായികപ്രതിഭകൾ, രക്ഷകർത്താക്കൾ എന്നിവർ ചേർന്നാണ് തിരികെയെത്തിയ കായിക താരങ്ങളെ സ്വീകരിച്ചത്.
സൗത്ത് ഏഷ്യൻ മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് : വിജയികൾക്ക് സ്വീകരണം നൽകി
Advertisements