സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സമരം; അൻപതാം വാർഷികത്തിന്റെ ചരിത്ര പ്രദർശനം നടത്തി

തിരുവല്ല : സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും 1973 ലെ
ഐതിഹാസിക പണിമുടക്കിന്റെ
50-ാം വാർഷികത്തോട് അനുബന്ധിച്ച്
ചരിത്ര പ്രദർശനം നടത്തി. തിരുവല്ല പി.ഡബ്ല്യൂ.ഡി. ഓഫീസിന് സമീപം നടത്തിയ ചരിത്ര പ്രദർശനം
1973ലെ സമരത്തിന് തിരുവല്ലയിൽ നേതൃത്വം നൽകിയ എം പി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ മേഖലാ സെക്രട്ടറി ആർ പ്രവീൺ അധ്യക്ഷനായിരുന്നു. എഫ്.എസ്.ഇ.ടി.ഒ. ജില്ലാ സെക്രട്ടറി ഡി സുഗതൻ സ്വാഗതം പറഞ്ഞു. താലൂക്ക് സെക്രട്ടറി പി ജി ശ്രീരാജ്, എൻ ജി ഒ യൂണിയൻ ഏരിയ സെക്രട്ടറി ബി സജീഷ്, പ്രസിഡൻ്റ് കെ.എം.ഷാനവാസ്, ജില്ലാ കമ്മിറ്റിയംഗം സി.എൽ.ശിവദാസ്, കെ.ജി.ഒ.എ. ജില്ലാ കമ്മിറ്റിയംഗം വി.എ.ഫൈസൽ എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles