എടത്വ :
സാധാരണകാരുടെ പ്രശ്നങ്ങളെ പാടെ അവഗണിക്കുന്ന സര്‍ക്കാരുകളാണ് കേന്ദ്രവും കേരളവും ഭരിക്കുന്നതെന്നും, സമ്പന്നരുടെ നേട്ടങ്ങള്‍ക്ക് മാത്രം ഊന്നല്‍ കൊടുക്കുമ്പോള്‍ പാവപ്പെട്ടവന്റെ പട്ടിണിയും വേദനയും കണ്ടില്ലെന്ന് നടിക്കുകയാണ് പിണറായിയും കൂട്ടരും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ആശാവര്‍ക്കര്‍മാരുടെ സമരത്തോടുള്ള സര്‍ക്കാര്‍ നിലപാടെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാന് പറഞ്ഞു.
തലവടി നോര്‍ത്ത് മണ്ഡലം 7-ാം വാര്‍ഡ് മഹാത്മാഗാന്ധി കുടുംബ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് വര്‍ഗീസ് കോലത്തുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിജുപാലത്തിങ്കല്‍, എം എസ് പ്രതാപന്, മോനി ഉമ്മന്‍, ഷാജി മാമ്മൂട്ടില്‍, അനില്‍ വെറ്റിലക്കണ്ടം, ബോണിജോണ്, രാജേഷ്കുമാര്‍, ജയന്വ്യാസപുരം, ജോസ്കുട്ടി, ബാബുചെട്ടിയാരുപറമ്പില്, കോച്ചുമോള്‍, ഷൈലമ്മ ദാനിയേല്‍, അക്കാമ്മ ജോര്‍ജ്ജ്, മറിയാമ്മവര്ഗീസ്, ജിജിമോനി, ബീനാ എക്കപ്പുറം, സാറാമ്മഷാജി, സാനുകല്ലുപുരയ്ക്കല്‍, ജോയിശ്രാമ്പിക്കൽ തുടങ്ങിയവര്‍ പ്രസംഗിച്ചു.