തിരുവല്ല:
വാട്സ് ആപ്പ് കൂട്ടായ്മയായ നമ്മുടെ തിരുവല്ല ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷ പരിപാടി തെരുവോണം 2025 എസ് സി എസ് കോമ്പൗണ്ടിലെ വി ജി എം ഹാളിൽ നടന്നു. തിരുവല്ല സബ് കലക്ടർ സുമിത് കുമാർ താക്കൂർ, മാർത്തോമ്മ സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ, പത്തനംതിട്ട ജില്ല സാമൂഹിക നീതി ഓഫീസർ ഷംലാ ബീഗം എന്നിവർ മുഖ്യാതിഥികളായിരുന്നു.
ജോസ്കോ ജൂവലേഴ്സ് ജനറൽ മാനേജർ ജയിംസ് പി. ഏബ്രഹാം, അഡ്വ. എബി കുര്യാക്കോസ്, സി കെ വിശ്വനാഥൻ, അഡ്വ. പ്രകാശ് പി. തോമസ്, ജോർജ്ജ് കുന്നപ്പുഴ, പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ്, കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം ഡി ദിനേശ്‌കുമാർ, നെടുമ്പ്രം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലേഷ് മങ്ങാട്ട്, അച്ചൻകുഞ്ഞ് കരുവേലി എന്നിവർ പ്രത്യേക ക്ഷണിതാക്കളായി സംബന്ധിച്ചു.
നമ്മുടെ തിരുവല്ല പ്രസിഡന്റ് പി ഡി ജോർജ്ജിനെ ചടങ്ങിൽ ആദരിച്ചു.
തെരുവിൽ ജീവിക്കുന്നവരോടും തെരുവിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരോടുമുള്ള ഐക്യദാർഢ്യമായാണ് തെരുവോണം 2025 സംഘടിപ്പിച്ചത്.
തെരുവിൽ ഉറങ്ങുന്നവർ, ശുചീകരണ തൊഴിലാളികൾ, ലോട്ടറി കച്ചവടക്കാർ, തെരുവിൽ കൈത്തൊഴിലുകൾ ചെയ്യുന്നവർ, ഹരിതകർമ്മ സേനാംഗങ്ങൾ, ആശാ പ്രവർത്തകർ, നാമമാത്ര കച്ചവടക്കാർ, ട്രാഫിക് വാർഡന്മാർ, പൊലീസ്, ഫയർ ആർഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ തുടങ്ങി ജീവിതത്തിന്റെ നാനാ തുറയിലുള്ള നാനൂറോളം പേർ പരിപാടിയിൽ ഒത്തുചേർന്നു.
നമ്മുടെ തിരുവല്ലയിലെ അംഗങ്ങൾ ആതിഥേയരായി.
പങ്കെടുത്തവർക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും ഓണക്കോടിയും നൽകി.
അഡ്വ. പി ഇ ലാലച്ചൻ, സനോജ് വർഗ്ഗീസ്, മാത്യു ഈപ്പൻ, ബെന്നി വർഗ്ഗീസ്, കുര്യൻ ചെറിയാൻ, വിനോയ് പൗലോസ്, എൻ ജി വർഗ്ഗീസ്, ഷാജി തിരുവല്ല, റോബിൻ ജോൺ, ബിജു പെരിങ്ങര, പി ടി ബൈജു തുടങ്ങിയവർ നേതൃത്വം നൽകി.