തിരുവൻവണ്ടൂരിൽ പേ വിഷബാധ സ്ഥിരീകരിച്ച ഗൃഹനാഥൻ മരിച്ചു

തിരുവല്ല : തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിൽ പേ വിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ശങ്കരമംഗലം വീട്ടില്‍ ഗോപിനാഥന്‍ നായര്‍ (65) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിനു സമീപം കപ്പലണ്ടി കച്ചവടം നടത്തിയിരുന്ന ഗോപിനാഥന്‍ നായരെ രണ്ടാഴ്ച്ച മുന്‍പാണ് തെരുവുനായ ആക്രമിച്ചത്. വൈകിട്ട് തിരുവന്‍വണ്ടൂരില്‍ നിന്ന് തിരുവല്ലയിലേക്ക് കച്ചവടത്തിനായി പോകുന്ന ഗോപിനാഥന്‍ രാത്രി ഒൻപതരയോടെയാണ് വീട്ടില്‍ തിരിച്ചെത്താറുള്ളത്.

Advertisements

രണ്ടാഴ്ച മുന്‍പ് തിരുവന്‍വണ്ടൂര്‍ മില്‍മ സൊസൈറ്റിപ്പടിക്കു സമീപത്തുവെച്ച് സൈക്കിളില്‍ വീട്ടിലേക്കുവരികയായിരുന്ന ഗോപിനാഥന്റെ പിറകേ നായ ഓടി. അദ്ദേഹം ഭയന്ന് റോഡില്‍ വീഴുകയും ചെയ്തു. ആക്രമണത്തില്‍ നായയുടെ നഖം കാലില്‍ കൊണ്ട് മുറിവേറ്റിരുന്നു. ഇത് ഗോപിനാഥന്‍ കാര്യമാക്കിയില്ല. പിന്നീട് പനിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ ശേഷമാണ് ചികിത്സ തേടിയത്.

Hot Topics

Related Articles