മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് പ്രതിഷേധം

തിരുവല്ല : മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ എസ് എഫ് ഐ ഒ പ്രതി പട്ടികയിൽ ചേർത്തതിനെ തുടർന്ന ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനവും, കോലം കത്തിക്കും നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനു കുര്യൻ അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാ ഉദ്ഘാടനം ചെയ്തു. വർഗ്ഗീസ് ചാക്കോ, അനിൽ സി ഉഷ്സ്, ജോൺസൺ വെൺപാല, ഗ്രേസി അലക്സാണ്ടർ, എ. പ്രദീപ് കുമാർ, കെ.ജെ മാത്യു, ബിനു പാട്ടത്തിൽ, സജി കൂടാരത്തിൽ, ബാബു പത്തിൽ എന്നിവർ പ്രസംഗിച്ചു .

Advertisements

Hot Topics

Related Articles