തിരുവല്ല : തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വെട്ടി കുറച്ച് വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കപ്പെടുന്നു മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി കെ പി കൊന്താലം പറഞ്ഞു. യുഡിഎഫ് നെടുമ്പ്രം മണ്ഡലം കമ്മിറ്റി പഞ്ചായത്ത് പടിക്കൽ സംഘടിപ്പിച്ച രാപ്പകൽ സമരത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ ബിനു കുര്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി സി സി ജനറൽ സെക്രട്ടറി ജേക്കബ് പി ചെറിയാൻ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാൻ, അഡ്വ. രാജേഷ് ചാത്തങ്കേരി, അനിൽ സി ഉഷസ്, ജോൺസൺ വെൺപാല, സിയ മജീദ് , ബിനു പാട്ടത്തിൽ, എ. പ്രദീപ് കുമാർ, കെ.ജെ മാത്യു, പി എസ് മുരളിധരൻ നായർ, ജേബോയ് , അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
Advertisements