തിരുവല്ല :
തൊഴിലുറപ്പ് തൊഴിലാളികൾക്ക് തണലായി കാരുണ്യാ പാലിയേറ്റീവ് സൊസൈറ്റി വള്ളംകുളം സോണൽ കമ്മിറ്റി.
ഇരവിപേരൂർ പഞ്ചായത്തിലെ നന്നൂരിൽ നടന്ന ചടങ്ങിൽ
വള്ളംകുളം പ്രദേശത്തുള്ള
അഞ്ചു വാർഡുകളിലെ 120 എൻ ആർ ഇ ജി തൊഴിലാളികൾക്ക്
മഴക്കോട്ടും തൊപ്പിക്കുടയും വിതരണം ചെയ്തു.
Advertisements
കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫയർ ബോർഡ് വൈസ് ചെയർമാൻ
അഡ്വ. ആർ. സനൽ കുമാർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ
അഡ്വ. രാജീവ്. എൻ, പി. ബി. അഭിലാഷ്, കെ. എൻ. രാജപ്പൻ, വിജയമ്മ. കെ. കെ, രമ്യ പി. ആർ, രമ്യ അനുരാജ് എന്നിവർ സംസാരിച്ചു. മഴക്കാലമായതിനെ തുടർന്നുള്ള തൊഴിൽ നഷ്ടം ഒഴിവാക്കാനാണ് ഈ സാന്ത്വന പരിപാടി നടപ്പാക്കിയതെന്ന് സൊസൈറ്റി സോണൽ പ്രസിഡന്റ് രാജീവ് എൻ. എസും സെക്രട്ടറി ഡോ. അഭിനേഷ് ഗോപനും പറഞ്ഞു.