തിരുവല്ല :
വള്ളംകുളം തേളൂർമല ശ്രീഭദ്രകാളി ക്ഷേത്രത്തിലെ
കുംഭഭരണി മഹോത്സവം മാർച്ച് 3, 4 തീയതികളിൽ നടക്കും.
1-ാം ദിവസമായ (നാളെ) രാവിലെ 4.30 ന് ഹരിനാമകീർത്തനം, 5ന് നിർമ്മാല്യദർശനം, 6ന് ഗണപതിഹോമം, വിഷ്ണുപൂജ, ഉപദേവതകളുടെ പൂജ, ഉഷപൂജ,
8.00 ന് ഭാഗവതപാരായണം.
വൈകിട്ട് 5.30ന് നടതുറക്കൽ,
6.00 ന് ദീപാരാധന, 6.30 ന് ഭജൻസ്, 8.30ന് തിരുവാതിര,
അത്താഴപൂജ തുടർന്ന് നട അടക്കൽ.
2-ാം ദിവസം (ചൊവ്വാഴ്ച) രാവിലെ
4.30 ന് ഹരിനാമകീർത്തനം, 5ന് നിർമ്മാല്യദർശനം, അഭിഷേകം, മലർനിവേദ്യം. 6ന് ഗണപതിഹോമം, 8ന് ദേവി ഭാഗവതപാരായണം. 9ന് പൊങ്കാല, 10ന് നാഗരാജാവിനും നാഗയക്ഷിയമ്മക്കും
നൂറും പാലും സമർപ്പണവും തുടർന്ന് അന്നദാനം. വൈകിട്ട്
5.30 ന് ചുറ്റുവിളക്ക് തെളിയിക്കൽ,
6ന് ഭഗവതിസേവ, 7ന് താലപ്പൊലി ഘോഷയാത്ര, ജീവതയെഴുന്നെളളിപ്പ് തുടർന്ന്
കുങ്കുമകലശം, ഗുരുതി പൂജയോടെ നട അടയ്ക്കൽ.