തേവേരി വീയപുരത്ത് വീടിന് തീപിടിച്ചു : വീട് പൂർണമായും കത്തി നശിച്ചു

തിരുവല്ല :
ബേതലഹേം സെന്റ് ജോർജ് പള്ളിക്ക് സമീപം വാഴയിൽ സുഭാഷിന്റെ വീട് പൂർണമായും കത്തി നശിച്ചു. സുഭാഷും ഭാര്യയും മകളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. തീപിടുത്തത്തെ തുടർന്ന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചിരുന്നു. സംഭവസമയത്ത് വീട്ടിൽ ആരുമില്ലായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. നാട്ടുകാരും
ഫയർഫോഴ്സും പൊലീസും സംഭവം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

Advertisements

Hot Topics

Related Articles