തിരുവല്ല : കോൺഗ്രസ് വെൺപാല ഒന്നാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മഹാത്മാഗാന്ധി കുടുംബസംഗമം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ബിജു കൊടുന്തറ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് പോൾ തോമസ് ഇലഞ്ഞിമൂട്ടിൽ, ബ്ലോക്ക് ട്രഷറർ സുരേഷ് ജി പുത്തൻപുരക്കൽ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ, കെ. എസ്. യു നിയോജകമണ്ഡലം പ്രസിഡന്റ് ടോണി ഇട്ടി, യൂത്ത് കോൺഗ്രസ് മണ്ഡലം രേഷ്മ രാജേശ്വരി, എന്നിവർ പ്രസംഗിച്ചു.
Advertisements