തിരുവല്ല : ആഗോള വനിതാദിനാചരണത്തിന്റ ഭാഗമായി തിരുവല്ല പുഷ്പഗിരി മെഡിക്കൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ‘അംഗന 2025’ ആഘോഷം മെറിൻ ജോസഫ് ഐ പി എസ് ഉദ്ഘാടനം ചെയ്തു. പുഷ്പഗിരി സമൂഹത്തിന് നൽകുന്നത് പകരം വെക്കാനില്ലാത്ത സേവനങ്ങളാണെന്ന്
മെറിൻ ജോസഫ് ഐ പി എസ് പറഞ്ഞു. സാമൂഹിക പ്രവർത്തക ഡോ. എം എസ് സുനിൽ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ പത്തനംതിട്ട ജില്ലയിലെ മികച്ച വില്ലേജ് ഓഫീസർ എന്ന നേട്ടം കൈവരിച്ച പുറമറ്റം വില്ലേജ് ഓഫീസർ ദിവ്യ കോശി വനിതാദിന സന്ദേശം നൽകി.
പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ ഫാ. ഡോ. ബിജു വർഗീസ് പയ്യമ്പള്ളിൽ, ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഫാ. മാത്യു തുണ്ടിയിൽ, പുഷ്പഗിരി കോളേജ് ഓഫ് മെഡിക്കൽ സയൻസ് പ്രിൻസിപ്പാൾ ഡോ. റീന തോമസ്, പുഷ്പഗിരി നഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പാൾ രഞ്ജിനി ദേവി എസ്, ന്യൂറോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. എസ്. വിജയലക്ഷ്മി, ചീഫ് നഴ്സിംഗ് ഓഫീസർ സുവർണ എസ്. പണിക്കർ തുടങ്ങിയവർ പ്രസംഗിച്ചു. പുഷ്പഗിരി വനിതാ ജീവനക്കാരുടെ ആരോഗ്യ ക്ഷേമത്തിനായി ഹെൽത്ത് സ്ക്രീനിംഗ്, സ്‌ട്രെസ് മാനേജ്മെന്റ് ക്ലാസ്സ്, എച്ച്. പി. വി വാക്സിൻ ഡ്രൈവ് തുടങ്ങിയ ആരോഗ്യ പദ്ധതികൾ ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.