തിരുവല്ല :
വൈ എം സി എ തിരുവല്ല സബ് റീജിയൺ, മുണ്ടിയപ്പള്ളി സി എം എസ്
ഹൈസ്കൂൾ എന്നിവരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണവും ബോധവൽക്കരണ സെമിനാറും നടത്തി. തിരുവല്ല എക്സൈക്സ് സിഐ ഷമീർ ഖാൻ ഉദ്ഘാടനം ചെയ്തു. പ്രഥമ അധ്യാപക പ്രിൻസമ്മ ജോസഫ് അധ്യക്ഷത വഹിച്ചു.
വൈ എം സി എ സബ് റീജിണൽ ചെയർമാൻ ജോജി പി. തോമസ് മുഖ്യ സന്ദേശം നൽകി.
തിരുവല്ല എസ്ഐ ശ്രീനാഥ്,
ബാബു ചെറിയാൻ എന്നിവർ ലഹരി വിരുദ്ധ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഭാരവാഹികളായ കെ സി മാത്യു, ലിനോജ് ചാക്കോ, സജി മാബ്രക്കുഴി, പ്രോഗ്രം കൺവീനർ കുര്യൻ ചെറിയാൻ, ആനി എം. ജോസഫ്, എൽസി ജേക്കബ്, ബിന്ദു സൂസൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കുട്ടികൾ അവതാരിപ്പിച്ച ലഹരി വിരുദ്ധ മൈം ശ്രദ്ധേയമായി.