വൈ എം സി എ സബ് – റീജണിയൺ സ്പോർട്സ് ആൻഡ് ഗെയിംസ് കമ്മിറ്റി : കായിക ദിനാചരണം നടത്തി

തിരുവല്ല : വൈ എം സി എ സബ് – റീജണിയൺ സ്പോർട്സ് ആൻഡ് ഗെയിംസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കായിക ദിനാചരണവും സൗഹൃദ ഫുട്ബോൾ, ഹോക്കി മത്സരങ്ങൾ നടത്തി. ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മാത്യു വർക്കി റ്റി.കെ, സർക്കിൾ ഇൻസ്പെക്ടർ എച്ച്. സന്തോഷ്, നാഷണൽ കോച്ച് ബോഡി ബിൽഡർ ബാബു ചെറിയാൻ, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, തിരുവല്ല സബ് റീജിയൻ സ്പോർട്സ് ആൻഡ് ഗെയിംസ് കൺവീനർ കുര്യൻ ചെറിയാൻ, മുൻ ചെയർമാൻ ജൂബിൻ ജോൺ, വൈസ് ചെയർമാൻ നിതിൻ കടവിൽ, ഹുസൈൻ, റോയി വർഗീസ് എന്നിവർ പ്രസംഗിച്ചു. റോളർ സ്കേറ്റിംഗ് സംസ്ഥാന ചാമ്പ്യൻ സഫൽ ബിൻ അസ്‌ലത്തെ, ബോഡി ബിൽഡർ ബാബു ചെറിയാൻ എന്നിവരെ ആദരിച്ചു.

Advertisements

Hot Topics

Related Articles