തിരുവല്ല : വൈസ്മെൻ കവിയൂർ മുണ്ടിയപ്പള്ളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. മുൻ ആർഡിഒ പി ഡി ജോർജ് ഉദ്ഘാടനം ചെയ്തു. വൈസ് മെൻ കവിയൂർ മുണ്ടിയപ്പള്ളി പ്രസിഡണ്ട് കുര്യൻ ചെറിയാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പർവതരോഹക സീന മജ്നു മുഖ്യപ്രഭാഷണം നടത്തി. ബുള്ളറ്റിൻ എഡിറ്റർ റോയി വർഗീസ് ഇലവുങ്കൽ, ദേശീയ ഹോക്കി താരം ജിൻസി ജോൺസൺ, പരിശീലക അഞ്ജലി എന്നിവർ പ്രസംഗിച്ചു. ദേശീയ ഹോക്കിതാരം ജിതിൻ ജോൺസൺ, സീന മജ്നു, പി ഡി ജോർജ് എന്നിവരെ സമ്മേളനത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
Advertisements