മുണ്ടിയപ്പള്ളി വൈസ് മെൻസ് ഇൻ്റർനാഷണൽ ക്ലബ്ബ് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

തിരുവല്ല :
വൈസ് മെൻസ് ഇൻ്റർനാഷണൽ മുണ്ടിയപ്പള്ളി ക്ലബ്ബ് ചെങ്ങരൂർ
ശാലോം കാരുണ്യഭവനിൽ സ്വാതന്ത്ര്യ ദിനാഘോഷവും, സെമിനാറും നടത്തി.
വൈസ് ഇൻറർനാഷണൽ മുണ്ടിയപ്പള്ളി ക്ലബ് പ്രസിഡണ്ട് കുര്യൻ ചെറിയാൻ അധ്യക്ഷത വഹിച്ചു. മാർത്തോമാ സഭയുടെ മുൻ ട്രസ്റ്റ് അഡ്വക്കേറ്റ് വർഗീസ് മാമ്മൻ ദേശീയപതാക ഉയർത്തി. വാർഡ് മെമ്പർ സജി ഡേവിഡ്, ശാലോം കാരുണ്യഭവൻ ഡയറക്ടർ ഈപ്പൻ ചെറിയാൻ, റോയ് വർഗീസ്, പി ഡി ഡാനിയേൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ശാലോം കാരുണ്യഭവന്റെ ബാൻഡ്സെറ്റും, കലാപരിപാടികളും നടന്നു.

Advertisements

Hot Topics

Related Articles