തിരുവല്ല : ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനം രാജ്യത്തിന് നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ പോരാട്ട ചരിത്രങ്ങളെയും ധീര ദേശാഭിമാനികളുടെ ഓർമ്മകളെയും സ്മരിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യദിനാചരണം നടത്തി.
സ്വാതന്ത്ര്യദിനാചരണത്തിൻ്റെ ഭാഗമായി ജില്ലാ വൈസ് പ്രസിഡന്റ് കാഞ്ചന എം കെ പതാക ഉയർത്തി.
നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ
സംസ്ഥാന സെക്രട്ടറിമാരായ അഖിൽ ഓമനക്കുട്ടൻ, ജിജോ ചെറിയാൻ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല, ജില്ലാ ജനറൽ സെക്രട്ടറി ജിവിൻ പുളിമ്പള്ളിൽ, കെ. എസ്. യു ജില്ലാ ജനറൽ സെക്രട്ടറി ടോണി ഇട്ടി, മുഹമ്മദ് അഷ്റഫ്, യൂത്ത് കോൺഗ്രസ് ഭാരവാഹികൾ അഡ്വ. ശ്രീജിത്ത് തുളസി
ദാസ്, സാന്റോ തട്ടാറയിൽ, ഫിലിപ്പ് വർഗീസ്.എന്നിവർ പ്രസംഗിച്ചു.