തിരുവല്ല : വിലക്കയറ്റം സമരത്തിനെതിരെ കപട ധാർമിക രോഷം പ്രകടിപ്പിക്കുകയും ബ്രഹ്മപുരം ദുരന്തത്തിന്റെ ഉത്തരവാദിയായ സർക്കാരിനെതിരെ മൗനം പാലിക്കുകയും ചെയുന്ന കപട സാംസ്കാരിക പരിവേഷക്കാരൻ ജോജു ജോർജിനു ഏത്തപ്പഴം പോസ്റ്റ് ഓഫീസ് വഴി പാഴ്സൽ അയച്ചു കൊടുത്ത് യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റി.
ജില്ലാ വൈസ് പ്രസിഡന്റ് ജിജോ ചെറിയാൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എ ജി ജയദേവൻ, ബെന്നി സ്കറിയ, രാജേഷ് മലയിൽ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ജിബിൻ കാലായിൽ, മുന്ന വസിഷ്ടൻ, അമീർ ഷാ, ടോണി ഇട്ടി, അശോക് കുമാർ, ബ്ലെസൻ പത്തിൽ, ജെറി കുളക്കാടൻ എന്നിവർ നേതൃത്വം നൽകി.
ബ്രഹ്മപുരം ദുരന്തം : മൗനത്തിലായ ജോജു വിന് യൂത്ത് കോൺഗ്രസ് വക ഏത്തപ്പഴം
Advertisements