തിരുവല്ല : മാസപ്പടി കേസിൽ വീണ വിജയൻ പ്രതി ചേർക്കപ്പെട്ട സാഹചര്യത്തിൽ പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല നഗരത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധം നടത്തി. കോൺഗ്രസ് തിരുവല്ല ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ
ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി പി. എം.റെജിമോൻ, തിരുവല്ല റീജിയണൽ പ്രസിഡന്റ് ജി. ശ്രീകാന്ത്, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കാഞ്ചന എം. കെ,
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജി എം. മാത്യു, ബ്ലോക്ക് ജനറൽ സെക്രട്ടറിമാർ ജോൺസൺ വെൺപാല, ജേക്കബ് വർഗീസ്,
യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ശ്രീജിത്ത് തുളസിദാസ്, ജെയ്സൺ പടിയറ, രേഷ്മ രാജേശ്വരി, ഈപ്പൻ ചാക്കോ, ബിച്ചു റ്റി. ജേക്കബ് എന്നിവർ പ്രസംഗിച്ചു.
മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം

Advertisements