കേന്ദ്ര ബജറ്റ് : കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കോലം കത്തിച്ച് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

തിരുവല്ല :
കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണ്ണമായ് അവഗണിച്ചതിലും രാജ്യം നേരിടുന്ന രൂക്ഷമായ തൊഴിലില്ലായ്മക്ക് പരിഹാരമില്ലാത്ത ബജറ്റിനെതിരെ, ധനകാര്യവകുപ്പ് മന്ത്രി നിർമ്മല സീതാരാമന്റെ കോലം തിരുവല്ല റയിൽവേ സ്റ്റേഷനു മുന്നിൽ കത്തിച്ചു യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി ജേക്കബ് പി ചെറിയാൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഈപ്പൻ കുര്യൻ, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ, ആർ ജയകുമാർ, യൂത്ത് കോൺഗ്രസ്‌ ജില്ല വൈസ് പ്രസിഡന്റ്‌ കാഞ്ചന എം. കെ, കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ്‌ ടോണി ഇട്ടി, കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ വിശാഖ് വെൺപാല, സേവാദൾ സംസ്ഥാന സെക്രട്ടറി കൊച്ചുമോൾ പ്രദീപ്, യൂത്ത് കോൺഗ്രസ്‌ ജില്ല ഭാരവാഹികൾ ജിബിൻ കാലായിൽ, റിജോ വള്ളംകുളം, കോൺഗ്രസ്‌ ഭാരവാഹികൾ ബെന്നി സ്‌കറിയ, ക്രിസ്റ്റഫർ ഫിലിപ്പ്, യൂത്ത് കോൺഗ്രസ്‌ ഭാരവാഹികൾ ഫിലിപ്പ് വർഗീസ്, ഈപ്പൻ ചാക്കോ, രേഷ്മ രാജേശ്വരി, മനു സാമുവൽ, സുബിൻ കുരുവിള എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles