തിരുവല്ല :
വയനാട് ദുരിതബാധിതർക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന 30 വീടുകളുടെ നിർമ്മാണ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് കുറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ എൽ ഇ ഡി ബൾബ് ചലഞ്ച് നടത്തി. മണ്ഡലത്തിലെ വിവിധ വാർഡുകളിലായി വീടുകൾ സന്ദർശിച്ചാണ് ബൾബ് വില്പന നടത്തി ഫണ്ട് ശേഖരണം നടത്തിയത്. ലാഭവിഹിതം സംസ്ഥാന കമ്മിറ്റിക്ക് കൈമാറും.
യൂത്ത് കോൺഗ്രസ്
മണ്ഡലം പ്രസിഡന്റ് രേഷ്മ രാജേശ്വരി അധ്യക്ഷത വഹിച്ച യോഗം യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പോൾ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിനു തോമ്പുകുഴി, കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറി ടോണി ഇട്ടി, യൂത്ത് കെയർ നിയോജകമണ്ഡലം കോർഡിനേറ്റർ ആശിഷ് ഇളകുറ്റൂർ, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജിനീഷ് തോമസ്, എൽദോ, ജോഫിൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു.
യൂത്ത് കോൺഗ്രസ് ബൾബ് ചലഞ്ച്
Advertisements