തിരുവല്ല :
വോട്ട് കൊള്ളയ്ക്ക് ചൂട്ട് പിടിക്കുന്ന ഇലക്ഷൻ കമ്മീഷന്റെ മറുപടി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി ഉയർത്തിയ ചോദ്യങ്ങളുമായി യൂത്ത് കോൺഗ്രസ് കുറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലക്ഷൻ കമ്മീഷനു കത്തയച്ചു പ്രതിഷേധം നടത്തി. കുറ്റൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രേഷ്മ രാജേശ്വരി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പോൾ തോമസ് ഇലഞ്ഞിമൂട്ടിൽ, ബ്ലോക്ക് ജനറൽ സെക്രട്ടറി കെ. സി. തോമസ്, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജിനീഷ് തോമസ്, അന്ന ടി എബ്രഹാം, ആന്റണി വലിയവീട്ടിൽ എന്നിവർ പ്രസംഗിച്ചു.
Advertisements