തിരുവല്ല :
കേരള സർക്കാരിന്റെ മദ്യനയ അഴിമതിയിൽ പ്രതിഷേധിച്ച് മന്ത്രി എം ബി രാജേഷ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ ഉദ്ഘാടനം നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജിവിൻ പുളിമ്പള്ളിൽ, ദീപു തെക്കുമുറി, ബ്ലോക്ക് പഞ്ചായത്ത് അംഗം വിശാഖ് വെൺപാല, കെ. എസ്. യു ജില്ലാ ജനറൽ സെക്രട്ടറി ടോണി ഇട്ടി, ജിജി പെരിങ്ങര, ജേക്കബ് വർഗീസ്, എ. ജി ജയദേവൻ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ശ്രീജിത്ത് തുളസി ദാസ്, ഫിലിപ്പ് പി വർഗീസ്, സിജോ എം വർഗീസ്, സാന്റോ തട്ടാറയിൽ, ജിബിൻ തൈക്കകത്ത്, ജെയ്സൺ പടിയറ, നിതീഷ് നിരണം, മിഥുൻ കെ ദാസ്, റിദേഷ് ടി ആന്റണി, ബിപിൻ പി തോമസ്, ജോഫിൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു.
മദ്യനയ അഴിമതിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധ ജ്വാല
Advertisements