തിരുവല്ല : രാഹുൽ ഗാന്ധിയുടെ 54-ാമത് ജന്മദിനം അശരണരോടൊപ്പം ആഘോഷിച്ച് യൂത്ത് കോൺഗ്രസ്.
യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പനയമ്പാല എം. ജി. ഡി ആശ്രമം കരുണാഭവനിൽ സ്നേഹസമ്മാനം ബെഡ് ഷീറ്റ് നൽകി . വാർദ്ധക്യത്തിൽ ഉറ്റവർ നഷ്ടപ്പെട്ട ആശ്രമത്തിലെ അന്തേവാസികളോടൊപ്പം കേക്ക് മുറിച്ചും പിറന്നാൾ ആഘോഷിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ, സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ, ജില്ലാ വൈസ് പ്രസിഡന്റ് മാർ കാഞ്ചന എം. കെ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിശാഖ് വെൺപാല, കെ. എസ്. യു ജില്ലാ ജനറൽ സെക്രട്ടറി ടോണി ഇട്ടി, സേവാദൾ സംസ്ഥാന ഭാരവാഹികളായ കൊച്ചുമോൾ പ്രദീപ്, എ. ജി ജയദേവൻ, രേഷ്മ രാജേശ്വരി, ബാൽ മഞ്ച് ബ്ലോക്ക് കോർഡിനേറ്റർ എം. ജി എബ്രഹാം, റിദേഷ് ടി ആന്റണി, ജിജി പെരിങ്ങര, മനോജ് കവിയൂർ, ജോഫിൻ തുടങ്ങിയവർ പങ്കെടുത്തു.