തിരുവല്ല :
സാധാരണക്കാരെ ദുരിതത്തിലാക്കി റേഷൻ വിതരണം മുടക്കിയ സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല സപ്ലൈ ഓഫീസിന് മുന്നിൽ കാലി ചാക്കുകൾ കെട്ടിത്തൂക്കി പ്രതിഷേധം നടത്തി. ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടഞ്ഞു. സാധാരണക്കാരുടെ ആശ്രയമായ റേഷൻ സംവിധാനം തകർച്ചയുടെ വക്കിലാണെന്ന് തിരുവല്ല ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കാഞ്ചന എം. കെ, കെ. എസ്. യു നിയോജകമണ്ഡലം പ്രസിഡന്റ് ടോണി ഇട്ടി, ഐ.എൻ.ടി.യു.സി തിരുവല്ല റീജിയണൽ പ്രസിഡന്റ് ജി. ശ്രീകാന്ത്, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികൾ വിശാഖ് വെൺപാല, ജോൺസൺ വെൺപാല, ജേക്കബ് വർഗീസ്, സേവാദൾ നിയോജകമണ്ഡലം പ്രസിഡന്റ് ജോഫിൻ ജേക്കബ്, ജിജി പെരിങ്ങര, യൂത്ത് കോൺഗ്രസ് ഭാരവാഹികൾ അഡ്വ. ശ്രീജിത്ത് തുളസിദാസ്, ജെയ്സൺ പടിയറ, ഈപ്പൻ ചാക്കോ, രേഷ്മ രാജേശ്വരി, സൈജു മഞ്ഞാടി എന്നിവർ നേതൃത്വം നൽകി.