തിരുവല്ല : അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ കുറ്റൂർ കിഴക്കേ വീട്ടുകാവിൽ കാവ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ബാലാലയ പ്രതിഷ്ഠ നടത്തി. ബാലാലയ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി ജ്യോത്സ്യൻ ബ്രഹ്മശ്രീ. കൃഷ്ണപുരം സുരേഷ് പോറ്റി ദൈവാധീനം നോക്കുകയും, ശില്പ വിദഗ്ധൻ ഹരി ചെങ്ങന്നൂർ ശില്പ പരിശോധനയും നടത്തി. തന്ത്രി ബ്രഹ്മശ്രീ ആറ്റുപുറത്തില്ലം പരമേശ്വരൻ പോറ്റി, വിഷ്ണു നമ്പൂതിരി എന്നിവർ ബാലാലയ പ്രതിഷ്ഠ കർമ്മത്തിന് നേതൃത്വം നൽകി.
Advertisements