വാഹനത്തിൽ നിന്നും ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ

പത്തനംതിട്ട :വാഹനത്തിൽ നിന്നും ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ട് പേർ കൂടൽ പോലീസിന്റെ പിടിയിലായി. കൂടൽ മിച്ചഭൂമിയിൽ ബാബു വിലാസം വീട്ടിൽ ശ്രീരാഗ് (26), പോത്തുപാറ കാരമണ്ണിൽ വീട്ടിൽ സബിനേഷ് (18) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച്ച രാത്രി 10 മണിക്ക് ശേഷവും വെള്ളി രാവിലെ 6 നുമിടയിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രി കൂടൽ കടുവന്നൂർ സന്തോഷ് വിലാസത്തിൽ സന്തോഷിന്റെ മൊഴിപ്രകാരം മോഷണത്തിന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടുകയായിരുന്നു.

Advertisements

സന്തോഷിന്റെ സഹോദരിയുടെ മകന്റെ ഉടമസ്ഥതയിലുള്ള പെട്ടി ഓട്ടോയുടെ 8000 രൂപ വിലവരുന്ന ബാറ്ററിയാണ് പ്രതികൾ മോഷ്ടിച്ചത്. പഴക്കച്ചവടത്തിന് ഉപയോഗിച്ചിരുന്ന വണ്ടി കുറച്ചുനാളായി സന്തോഷിന്റെ വീട്ടുമുറ്റത്താണ് സൂക്ഷിച്ചിരുന്നത്. വീടിന്റെ മതിൽ നിർമാണം തുടങ്ങിയപ്പോൾ, സമീപത്തുള്ള ആൾതാമസമില്ലാത്ത വീടിന്റെ മുറ്റത്തേക്ക് മാറ്റിയതായും എല്ലാ ദിവസവും പോയി നോക്കുമായിരുന്നെന്നും സന്തോഷിന്റെ മൊഴിയിൽ പറയുന്നു.ഇന്നലെ രാവിലെ 6 ന് പതിവുപോലെ പോയിനോക്കുമ്പോൾ ബാറ്ററി മോഷ്ടിക്കപ്പെട്ടുവെന്ന് മനസ്സിലായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അയൽവാസികളോട് തിരക്കിയപ്പോൾ കൂടൽ മിച്ചഭൂമിയിൽ താമസിക്കുന്ന നാലുപേർ പെട്ടി ഓട്ടോയിൽ എത്തിയിരുന്നുവെന്ന് അറിഞ്ഞു. തുടർന്നാണ് സന്തോഷ് പോലീസിൽ പരാതി നൽകിയത്. കേസെടുത്ത് അന്വേഷണം തുടങ്ങിയ കൂടൽ എസ് ഐ ഷെമിമോളുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ ഉടനടി പിടികൂടി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles