ആലപ്പുഴ :
നീരേറ്റുപുറം മണിമലയാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഉദ്ദേശം 65 വയസ്സ് തോന്നിക്കുന്ന പുരുഷനാണ്. അടുത്ത കുളിക്കടവിൽ ആളുടെ എന്ന് തോന്നിക്കുന്ന കൈലിയും സോപ്പും ചെരുപ്പും കാണപ്പെട്ടു. നീരേറ്റുപുറം വള്ളംകളി സ്റ്റാർട്ടിങ് പോയിന്റിന് സമീപമാണ് സംഭവം നടന്നത്. പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ച് വരുന്നു. ആളെ തിരിച്ചറിയുന്നവർ പുളിക്കീഴ് പോലീസ് സ്റ്റേഷനുമായി ബന്ധപെടുക.
Advertisements