എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം : പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

തിരുവല്ല: എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ്റെ രണ്ടാം സംസ്ഥാന സമ്മേളനം ഇന്ന് പൊതുസമ്മേളനത്തോടെ സമാപിക്കും. സമ്മേളന നഗരിയിൽ നിന്ന് ആരംഭിക്കുന്ന ജാഥയും വിവിധ കേന്ദ്രങ്ങളിൽ നിന്നു എത്തിച്ചേരുന്ന ജാഥയും
ട്രാഫിക് ജംഗ്‌ഷനിൽ കേന്ദ്രീകരിച്ച ശേഷം നഗരസഭ മൈതാനിയിലെ പൊതുസമ്മേളന നഗരിയിൽ സമാപിക്കും. 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, എം ബി രാജേഷ്, വീണാ ജോർജ്, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു എന്നിവർ സംസാരിക്കും.

Advertisements

Hot Topics

Related Articles