പത്തനംതിട്ട : ഉന്നതി പദ്ധതി ജില്ലയില്‍ വിദ്യാഭ്യാസ മാറ്റത്തിന്റെ വിത്തുവിതയ്ക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ് അയ്യര്‍ പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി ഉന്നതി ഏകദിന ശില്പശാലയുടെ അക്കാദമിക സെഷന്‍ പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍. പത്തനംതിട്ട ജില്ലയിലെ 11, 12 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുവാനായി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാരും, മുതിര്‍ന്ന അധ്യാപകരും ചേര്‍ന്നാണ് ഉന്നതി എന്ന പേരില്‍ പഠനസഹായി പദ്ധതി ജില്ലയില്‍ നടപ്പാക്കി വരുന്നത്.
ഓരോ വര്‍ഷവും ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ ജില്ലയില്‍ അനുഭവപ്പെടുന്ന പിന്നോക്കാവസ്ഥയ്ക്ക് ഒരു ഏകജാലക പരിഹാരമാര്‍ഗമായിട്ടാണ് ഉന്നതി രൂപകല്പന ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസം എന്ന തുടര്‍ പ്രക്രിയ ഗുണമേന്മയോടുകൂടി ലക്ഷ്യ സ്ഥാനത്ത് എത്തണമെങ്കില്‍ ഓരോ കണ്ണിയിലും ശക്തമായ ഇടപെടല്‍ ആവശ്യമാണ്. വിദ്യാര്‍ഥി, സഹപാഠികള്‍, മാതാപിതാക്കള്‍, അധ്യാപകര്‍, സമൂഹം, സര്‍ക്കാര്‍-എന്നിങ്ങനെ ഓരോ തലത്തിലും ഉന്നം പിഴക്കാത്ത, ഉണര്‍വേകുന്ന തുടര്‍പ്രവര്‍ത്തനം അനിവാര്യമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്തനംതിട്ടയിലെ പുതു തലമുറയ്ക്ക് ഉന്നതി ഒരു കൈത്താങ്ങും, വഴികാട്ടിയുമാകുമെന്നും കളക്ടര്‍ പറഞ്ഞു.
റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അശോക് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സജി വര്‍ഗീസ്, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സി. ബിന്ദു, പരുമല ഡി.ബി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അജിത് ആര്‍ പിള്ള, അടൂര്‍ ഗേള്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അഷ്‌റഫ്, കോന്നി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സന്തോഷ്, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.