കോഴഞ്ചേരി :
പമ്പയുടെ മഹാപൂരമാണ് ഉത്തൃട്ടാതി വള്ളംകളിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സംഘടിപ്പിച്ച ആറന്മുള ഓണം 2023 ജില്ലാതല സമാപന സമ്മേളനം ആറന്മുള സത്രക്കടവിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഉത്തൃട്ടാതി ജലമേളയോടനുബന്ധിച്ച് സർക്കാർ നടത്തിയത് വളരെ മികച്ച പ്രവർത്തനമാണ്. ആറന്മുള ലോകത്തിന് നൽകുന്ന സന്ദേശം മൈത്രിയുടേതാണ്. ഓണം സമത്വത്തിൻ്റെ ഉത്സവമാണ്. എല്ലാ മതിൽക്കെട്ടുകളും പൊളിച്ച് മലയാളികൾ ഒന്നിച്ചു ജീവിക്കണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. കെ യു. ജനീഷ് കുമാർ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഓമല്ലൂർ ശങ്കരൻ, ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ടി ടോജി, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ആർ. അജയകുമാർ, മുൻ ദേവസ്വം പ്രസിഡൻ്റ് എ. പത്മകുമാർ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി ചെറിയാൻ, പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം അനില എസ് നായർ, ആറന്മുള ഗ്രാമ പഞ്ചായത്ത് അംഗം പ്രസാദ് വേരുങ്കൽ, ആറന്മുള പള്ളിയോട സേവാസംഘം പ്രസിഡൻ്റ് കെ. എസ്. രാജൻ, ഡിടിപിസി സെക്രട്ടറി സതീഷ് മിറാൻഡ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ
തുടങ്ങിയവർ പങ്കെടുത്തു.
ഉത്തൃട്ടാതി വള്ളംകളി പമ്പയുടെ മഹാപൂരം: മന്ത്രി വീണാ ജോർജ്
Advertisements