തിരുവല്ല : കാവുംഭാഗം കരുനാട്ടുകാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ആറാം ദിവസമായ ഇന്ന് രാവിലെ 5 ന് പള്ളിയുണർത്തൽ, 5.30 ന് നിർമ്മാല്യ ദർശനം, അഭിഷേകം, 6 ന് വിശേഷാൽ ഗണപതിഹോമം ,6.30 ന് ഉഷ പൂജ , 8 ന് നവകം കലശം, ശ്രീഭൂതബലി , 9.30 ന് ഉച്ചപൂജ എന്നിവ നടക്കും, വൈകിട്ട് 4 . 30 ന് നടതുറക്കൽ , 6.30 ന് അലങ്കാര ദീപാരാധന തുടർന്ന് രാതി ഉത്സവബലിക്കായുള്ള വിളക്കുവെയ്പ്പ്. ക്ഷേത്രം തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ തെക്കേടത്തു ഇല്ലത്തു പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട്, ക്ഷേത്രം തന്ത്രി തെക്കേടത്തു ഇല്ലത്തു ബ്രഹ്മശ്രീ രഞ്ജിത്ത് നാരായണ ഭട്ടത്തിരിപ്പാട് എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ ആണ് രാത്രി ഉത്സവബലിക്കായുള്ള ചടങ്ങുകൾ നടക്കുന്നത്.
വൈകിട്ട് 7 ന് ഉത്സവബലി വിളക്കുവെയ്പ്പ് , 7.30 മുതൽ വേദിയിൽ എറണാകുളം ശ്രീ ശൈലം നൃത്തകലാ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ആർ എൽ വി മീര കൃഷ്ണൻ അവതരിപ്പിക്കുന്ന മോഹിനിയാട്ടവും, തിരുവാതിരകളിയും നടക്കും. തിരുവല്ല രാധാകൃഷ്ണനും സംഘവും അണിനിരക്കുന്ന സ്പെഷ്യൽ പഞ്ചവാദ്യം നടക്കും. രാത്രി 9 മണിക്ക് ഉത്സവബലി ദർശനത്തോട് കൂടി അന്നേ ദിവസത്തെ ചടങ്ങുകൾ പൂർത്തിയാകും. ചടങ്ങുകളിൽ ആദ്യഅവസാനം ശ്രീ കൃഷ്ണസ്വാമിയെ ഗരുഡവാഹനത്തിൽ എഴുന്നള്ളിക്കും.
ഇസ്കോൺ പ്രസിഡണ്ട് ഡോ. സ്വാമി ജഗത് സാക്ഷി ദാസ്, സെക്രട്ടറി പേശല ഗോപാൽ ദാസ്, കരുനാട്ടുകാവ് ശ്രീ കൃഷ്ണസ്വാമി ബ്രാഹ്മണ സമൂഹം പ്രസിഡണ്ട് രാജഗോപാൽ, സെക്രട്ടറി ശിവകുമാർ ചൊക്കംമഠം തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും .