വന്ദേ ഭാരതിന് തിരുവല്ലയിൽ സ്റ്റോപ്പ് അനുവദിക്കണം : ഐഎൻഎൽ പത്തനംതിട്ട ജില്ലാ കമ്മിറ്റി

തിരുവല്ല : വന്ദേ ഭാരത് ട്രെയിന് തിരുവല്ലയിൽ സ്റ്റേഷൻ അനുവദിക്കണമെന്ന് ഐ എൻ എൽ പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വന്ദേ ഭാരത് അടക്കം നിരവധി ട്രെയിനുകൾക്ക് പത്തനംതിട്ട ജില്ലയിലെ ഏകസ്റ്റേഷനായ തിരുവല്ലയിൽ സ്റ്റോപ്പ് ഇല്ലാത്തത് അപലപനീയം ആണെന്നും എല്ലാ ട്രെയിനുകൾക്കും തിരുവല്ലയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും ഇന്ത്യൻ നാഷണൽ ലീഗ് പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് പി ചാക്കോയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വർക്കിംഗ് കമ്മിറ്റി അംഗം സലിം വാഴമുട്ടം ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി സരിത പ്രദീപ് പ്രമേയം അവതരിപ്പിച്ചു. ജില്ല വൈസ് പ്രസിഡന്റ് സബിത ബീഗം, ജില്ല അസിസ്റ്റന്റ് സെക്രട്ടറി അനീഷ് ജിയോ, ട്രഷറർ ജോസ് വി, നിയോജക മണ്ഡലം പ്രസിഡന്റ് പ്രക്കാനം ജോയ് എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.