തിരുവല്ല : വെണ്ണിക്കുളത്ത് ആന്റോ ആന്റണി എംപി യുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ബസ് വെയിറ്റിംഗ് ഷെഡ് തകർത്ത നിലയിൽ. ഇന്നലെ വൈകിട്ട് ഉദ്ഘാടനം കഴിഞ്ഞ വെയ്റ്റിംഗ് ഷെഡാണ് ഇന്ന് രാവിലെ തകർത്ത നിലയിൽ കണ്ടത്. സി പി എം ആണ് ആക്രമണത്തിന് പിന്നിൽ എന്ന് ആന്റോ ആന്റണി എംപി ആരോപിച്ചു. എന്നാൽ ആക്രമണത്തിന് പിന്നിൽ കോൺഗ്രസിലെ ഗ്രൂപ്പ് തർക്കമാണെന്നാണ് സി പി എമ്മിന്റെ നിലപാട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വെണ്ണിക്കുളം ജംഗ്ഷനിൽ സി പി എം ലോക്കൽ കമ്മിറ്റിയുടെ വെയ്റ്റിംഗ് ഷെഡിന്റെ തൊട്ടടുത്താണ് ആന്റോ ആൻറണി എംപിയും
വെയ്റ്റിംഗ് ഷെഡ് നിർമ്മിച്ചത്. തൊട്ടടുത്തായി രണ്ട് വെയ്റ്റിംഗ് ഷെഡ് എന്തിനാണെന്ന ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നതിനിടെയാണ് ഇന്നലെ പുതിയ വെയ്റ്റിംഗ് ഷെഡിന്റെ ഉദ്ഘാടനം നടന്നത്.