തിരുവല്ലയിൽ ജലവിതരണ പൈപ്പ് മോഷ്ടിച്ചു വിറ്റു : രണ്ടു പേർ പിടിയിൽ

തിരുവല്ല : പുളിക്കീഴിലെ ജലവിതരണ വകുപ്പിന്റെ പൈപ്പുകൾ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ സംഭവത്തിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസിന്റെ പിടിയിലായി. ആസാം സ്വദേശി സുബ്ദുൽ ഹുസൈൻ (20), ബംഗാൾ സ്വദേശിഇബ്രാഹിം (22), പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരെയാണ് പുളിക്കീഴ് എസ്ഐ
എസ്. ഷെജീമിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ജലജീവന്‍ മിഷൻ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കാൻ
ആലംതുരുത്തിയിലെ
ജലസംഭരണിയുടെ സമീപം ഇട്ടിരുന്ന പൈപ്പുകളാണ് സംഘം
മോഷ്ടിച്ചത്.

Advertisements

പല ദിവസങ്ങളിലായി ആയിരുന്നു മോഷണം. പൈപ്പുകൾ മാന്നാറിലെ ആക്രിക്കടയിൽ
വിൽക്കുകയായിരുന്നു അവരുടെ രീതി. സിസിടിവി പരിശോധിച്ച് മോഷണം നടത്താൻ ഇവർ ഉപയോഗിച്ച വാഹനം കണ്ടെത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തൊണ്ടിമുതൽ മാന്നാറിലെ കടയിൽ നിന്നു കണ്ടെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.