തിരുവല്ലയിൽ പലയിടത്തും വെള്ളക്കെട്ട് : റെയിൽവേ അടിപ്പാതകൾ വെള്ളത്തിൽ മുങ്ങി

തിരുവല്ല : ഗതാഗത തിരക്കേറിയതും എം സി റോഡിനെയും ടി കെ റോഡിനെയും ബന്ധിപ്പിക്കുന്നതുമായ പ്രധാനപ്പെട്ട റോഡുകളായ കുറ്റൂർ- മനക്കച്ചിറ റോഡിലെയും, തിരുമൂലപുരം – കറ്റോട് റോഡിലെയും റെയിൽവേ അടിപ്പാതകൾ പൂർണ്ണമായും വെള്ളത്തിൽ മുങ്ങി. ലെവൽ ക്രോസുകൾ ഒഴിവാക്കുന്നതിൻ്റെ ഭാഗമായി കോടികൾ മുടക്കി പുതിയ പരീക്ഷണ രീതിയാണ് അടിപ്പാതയിൽ നടപ്പിലാക്കിയത്. പുറത്ത് ബോക്സുകൾ നിർമ്മിച്ച് നിർദ്ദിഷ്ട പാതയിലേക്ക് ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് തള്ളിക്കയറ്റുന്ന രീതിയാണ് അവലംബിച്ചത്.

Advertisements

എന്നാൽ തള്ളുന്ന വേളയിൽ ആദ്യ ബോക്സ് താഴ്ന്നു പോകുന്നത് കണ്ട് തള്ളിക്കയറ്റുന്ന പരിപാടി അവസാനിപ്പിക്കുകയും താഴ്ന്ന ഭാഗത്തിന് ക്രമാനുസരണമായി പുതിയ ബോക്സ് നിർമ്മിക്കുകയും ഉണ്ടായി. ഈ താഴ്ന്ന ഭാഗത്ത് വെള്ളക്കെട്ട് ഉണ്ടാകുന്നതുമൂലമാണ് ഈ വെള്ളക്കെട്ടിൽ പെടുന്ന വാഹനങ്ങൾ കേടാവുന്നതും ഗതാഗതം സ്തംഭിക്കുന്നതിനും കാരണമാകുന്നത്. അന്ന് റെയിൽവേയ്ക്ക് ഉണ്ടായ ഈ അപാകത പരിഹരിക്കുന്നതിനായി എല്ലാവർഷവും ലക്ഷക്കണക്കിന് രൂപ മുടക്കി നവീകരണ പ്രവർത്തനങ്ങൾ നടത്തുമെങ്കിലും നിർമ്മാണ സമയത്തെ അപാകത നവീകരണ പ്രവർത്തിയിലും പ്രകടമായതിന്റെ തെളിവാണ് ഇപ്പോൾ രൂപംകൊണ്ട വെള്ളക്കെട്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറ്റൂർ അടിപ്പാതയിൽ നടത്തിയ നവീകരണ പ്രവർത്തിയിലെ പാളിച്ച മൂലം ഉറവകളിലൂടെ ജലം അടിപ്പാതയിലേക്ക് തള്ളി കയറുകയാണ്. അടിപ്പാതയിലെ റോഡിലെ കോൺക്രീറ്റ് ഇളകി വീണ്ടും കമ്പി തെളിഞ്ഞിരിക്കുകയാണ്. ഓരോ വെള്ളക്കെട്ട് കാലത്തും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഈ റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് ഉണ്ടാവുന്നത്.
വെള്ളം വറ്റിക്കുന്നതിനായി വലിയ മോട്ടോറുകൾ സ്‌ഥപിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം റെയിൽവേ ഉദ്യോഗസ്ഥർ വെള്ളം വറ്റിക്കുന്നതിനായി മോട്ടോർ പ്രവർത്തിപ്പിച്ചെങ്കിലും മോട്ടോർ കേടായതിനെ തുടർന്ന് ആ ശ്രമവും ഉപേക്ഷിക്കുകയായിരുന്നു.

ഓരോ വെള്ളപ്പൊക്ക കാലത്തും ഇതുവരെ കടന്നുപോകുന്ന വാഹനങ്ങൾക്ക്‌ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടാകാറുള്ളത്. കുറ്റൂർ അടിപ്പാതയുടെ ഇരുവശത്തുമുള്ള ജലനിരപ്പിനേക്കാൾ കൂടിയ ജലനിരപ്പാണ് അടിപ്പാതയിൽ ഇപ്പോൾ ഉള്ളത്. വേനൽ മഴയിൽ തന്നെ ഇത്തരം വെള്ളക്കെട്ട് രൂപം കൊണ്ട സ്ഥിതിയ്ക്ക് വർഷക്കാലം ആരംഭിച്ചപ്പോൾ ഇനി പറയേണ്ട കാര്യമില്ലാത്ത അവസ്ഥയിലുമായി. ഇതിലൂടെ കടന്നുപോണ്ട യാത്രക്കാർക്ക് മാത്രമല്ല ഇവിടെ താമസിക്കുന്നവർക്കും വലിയ ദുരിതമാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. നിർമ്മാണ വേളയിലും നവീകരണ പ്രവർത്തന വേളയിലും നാട്ടുകാർ നിർമ്മാണ പ്രവർത്തനത്തെപ്പറ്റി ആശങ്ക അറിയിച്ചപ്പോൾ അതു മുഖവിലയ്ക്ക് എടുക്കാൻപോലുംറെയിൽവേഉദ്യോഗസ്ഥർ തയ്യാറാകാതിരുന്നതിന്റെ പരിണിതഫലമാണ് ഇന്ന് അടിപ്പാതയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

Hot Topics

Related Articles