റാന്നി : പമ്പാ നദിയിൽ
ഒഴുക്കിൽപെട്ട് കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കിട്ടി. റാന്നി ചന്തക്കടവിനു സമീപ
ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. ഉദിമൂട് സ്വദേശി അനിൽകുമാർ, മകൾ നിരജ്ഞന, അനിൽകുമാറിന്റെ സഹോദര പുത്രൻ ഗൗതം എന്നിവരാണ് ഒഴുക്കിൽപെട്ട് മരിച്ചത്. ഗൗതമിന്റെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. പിന്നീട് അനിൽകുമാറിന്റെയും നിരജ്ഞനയുടെയും മൃതദേഹം ലഭിച്ചു. സഹോദരന്റെ വീട്ടിൽ എത്തിയ അനിൽകുമാറും കുടുംബവും ഗൗതത്തെയും കൂട്ടി നദിയിൽ തുണി നനയ്ക്കാൻ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. മരിച്ച അനിൽ കുമാർ പെയിൻ്റിംഗ് തൊഴിലാളിയാണ്. മൃതദ്ദേഹങ്ങൾ റാന്നി താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി. അപകടം അറിഞ്ഞ് മന്ത്രി റോഷി അഗസ്റ്റിൻ, ആൻ്റോ ആൻ്റണി എംപി, പ്രമോദ് നാരായണൻ എംഎൽഎ എന്നിവർ സംഭവസ്ഥലത്ത് എത്തി.
പമ്പാ നദിയിൽ ഒഴുക്കിൽ പെട്ട് കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കിട്ടി
Advertisements