ചങ്ങനാശേരി സ്വദേശിനിയായ യുവതി കുവൈറ്റിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

ചങ്ങനാശേരി സ്വദേശിയായ യുവതിയെ കെട്ടിടത്തിൽ
നിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശേരി ചാഞ്ഞോടി സ്വദേശി റെജിയുടെ ഭാര്യ ഷീബ (42) ആണ് മരിച്ചത്. മലയാളികൾ
തിങ്ങിപ്പാർക്കുന്ന അബ്ബാസിയായിലെ അപ്സര ബസാർ ബിൽഡിംഗിന്റെ
സമീപത്ത് ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. ഫ്ലാറ്റിന്റെ പത്താം നിലയിലെ ബാൽക്കണിയിൽ നിന്ന് വീഴുകയായിരുന്നു. സ്വകാര്യ ക്ലിനിക്കിൽ നഴ്സായി ജോലി നോക്കുകയായിരുന്നു ഷീബ. കിർബി കമ്പിനിയിലെ
ജിവനക്കാരനാണ് റെജി. രണ്ട് മക്കളുണ്ട്. മകൻ നാട്ടിൽ എഞ്ചീനിയറിംഗിന് പഠിക്കുന്നു. മകൾ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൾ 9-ാം ക്ലാസിൽ പഠിക്കുന്നു. ഷീബ തിരുവല്ല
സ്വദേശിനിയാണ്. കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി ഇവർ
കുവൈത്തിലുണ്ട്.

Advertisements

Hot Topics

Related Articles