പത്തനംതിട്ട : വനിതകൾ കാരുണ്യത്തിന്റെ നിറദീപമാകണമെന്നും. പാവങ്ങൾക്ക് ആശ്രയമാകാനും കണ്ണീരൊപ്പാനും കഴിയണമെന്നും ആയതിന് കസ്തൂർബ്ബാ ഗാന്ധി ദർശന് കഴിയുമെന്നും എ ഐ സി സി അംഗം മാലേത്ത് സരളാദേവി എക്സ് എംഎൽഎ പറഞ്ഞു. കേരള പ്രദേശ് കസ്ത്തൂർബ്ബാ ഗാന്ധി ദർശൻവേദി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച വനിതാദിനം ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എക്സ് എംഎൽഎ. ജില്ലാ ചെയർപേഴ്സൺ ലീലാ രാജന്റെ അധ്യക്ഷതയിൽ സംസ്ഥാന കൺവീനർ എലിസബേത്ത് അബു മുഖ്യസന്ദേശം നൽകി. കെപിജിഡി സംസ്ഥാന സെക്രട്ടറിമാരായ ബിനു എസ്. ചക്കാലയിൽ, രജനി പ്രദീപ്, ജില്ലാ ചെയർമാൻ ഏബൽ മാത്യു, കെ. ജി. റെജി, അഡ്വ. ഷൈനി ജോർജ്ജ്, ബാബു മാമ്പറ്റ, ശ്രീദേവി ബാലകൃഷ്ണൻ, കസ്തൂർബ്ബാ ഗാന്ധി ദർശൻവേദി ജില്ലാ ഭാരവാഹികളായ മേഴ്‌സി സാമുവൽ, അഡ്വ. ഷെറിൻ എം. തോമസ്, ബിന്ദു ബിനു, സജിനി മോഹൻ, അനൂപ് മോഹൻ, മിനി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.