തിരുവല്ല :
കേരളത്തിൽ പ്രവർത്തി മുഖ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. മൈഗ്രേഷൻ കോൺക്ലേവിൽ വിഷയത്തെ അധികരിച്ച് തിരുവല്ല സെൻ്റ്. ജോൺസ് കത്തീഡ്രൽ ചർച്ച് ഹാളിൽ ഉന്നത വിദ്യാഭ്യാസത്തിന് പിന്തുണ എന്ന വിഷയത്തെ അധികരിച്ച് നടന്ന സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഏറ്റവും നല്ല ഭൗതിക പശ്ചാത്തലം ഒരുക്കി മികച്ച പഠനത്തിനുള്ള സാഹചര്യം ഇവിടെ തന്നെ ഉണ്ടാക്കിയെടുക്കുകയാണ് ലക്ഷ്യം. പ്രവാസികൾ തങ്ങൾ പഠിച്ചിറങ്ങിയ വിദ്യാലയങ്ങളുടെ വികസന വഴികളിൽ മികച്ച സംഭാവനകൾ നൽകണം.
അലൂംമിനി, പൗരപ്രമുഖർ, ജനപ്രതിനിധികൾ, എന്നിവരുമായി ചേർന്ന് പദ്ധതികൾ ആവിഷ്കരിക്കണം. തങ്ങളുടെ വൈദഗ്ധ്യങ്ങളും കഴിവുകളും മുൻ അനുഭവങ്ങളും അറിവും വിദ്യാർത്ഥികളോട് പങ്കുവയ്ക്കുന്നതിനുള്ള പ്ലാറ്റ്ഫോമുകൾ ഉണ്ടാകണം.
ഗവേഷണാത്മകമായ പഠനത്തിനാണ് ഇനി കേരളം ഊന്നൽ നൽകുന്നത്.
അന്തർദേശീയ നിലവാരത്തിലുള്ള ഹോസ്റ്റലുകൾ പണിയുകയാണ്.
അടുത്ത അദ്ധ്യയന വർഷം ഡിഗ്രിയും പി ജിയും ചേർത്ത് 4 വർഷ ബിരുദാനന്തര കോഴ്സുകൾ ആരംഭിക്കും. 3 വർഷം കഴിഞ്ഞ് നിർത്തിയാൽ ഡിഗ്രി സർട്ടിഫിക്കറ്റും തുടർന്നാൽ ഓണേഴ്‌സ് ബിരുദവും നൽകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗവേഷണ പ്രവർത്തനങ്ങൾക്കാണ് ഊന്നൽ നൽകുക.
പ്രൈവറ്റ് യൂണിവേഴ്‌സിറ്റി എന്ന ആശയം നടപ്പാക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. അതിൻ്റെ പ്രാഥമിക ചർച്ചകളിലൂടെ കടന്നുപോകുകയാണെന്നും മന്ത്രി പറഞ്ഞു. എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. സാബു ജോസഫ്, ഡിജിറ്റർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. സജി ഗോപിനാഥ്, ടെക് നിക്കൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. രാജശ്രീ, കേരള യൂണിവേഴ്സിറ്റി ബയോ ഇൻഫോമാറ്റിക്സ് മുൻ തലവൻ ഡോ. അച്യുത് ശങ്കർ എന്നിവർ സംസാരിച്ചു.