ലോക കാന്‍സര്‍ ദിനം ആചരിച്ചു

പത്തനംതിട്ട : ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം പത്തനംതിട്ട എന്നിവയുടെ നേതൃത്വത്തില്‍ കാന്‍സര്‍ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു. ഇലന്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങ് ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മെഴ്സി മാത്യു ഉദ്ഘാടനം ചെയ്തു. കാന്‍സര്‍ രോഗത്തെപ്പറ്റിയുള്ള അവബോധം ജനങ്ങളില്‍ എത്തിക്കുക, നേരത്തേയുള്ള രോഗനിര്‍ണയവും വിദഗ്ധചികിത്സയും ഉറപ്പാക്കുക, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക എന്നിവയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

Advertisements

ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. സിനി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി മുഖ്യപ്രഭാഷണം നടത്തി. ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. സിജു, എന്‍സിഡി നോഡല്‍ ഓഫീസര്‍ ഡോ. നിധീഷ് ഐസക് സാമുവല്‍, ഇലന്തൂര്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഹിദായത്ത് അന്‍സാരി, അടൂര്‍ ജനറല്‍ ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ.സുചേത, ജില്ലാഎഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ടി.കെ. അശോക് കുമാര്‍, ജില്ലാ നഴ്സിംഗ് ഓഫീസര്‍ റ്റി.എ. സതി മോള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ആശാപ്രവര്‍ത്തകര്‍, ഇലന്തൂര്‍ നഴ്സിംഗ് കോളജ് വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസും, കാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു.

Hot Topics

Related Articles