പത്തനംതിട്ട :
പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക ഉപഭോക്ത്യ അവകാശദിനം സംഘടിപ്പിച്ചു . പത്തനംതിട്ട നഗരസഭാ ടൗണ്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്തു . സാധങ്ങൾ ന്യായമായ വിലയിലും വിശ്വാസ്യതയിലും ലഭിക്കേണ്ടത് ഉപഭോക്താവിന്റെ അവകാശമാണ്. ജനങ്ങൾക്ക് സംരക്ഷണം നൽകാൻ ഉപഭോക്തൃ നിയമത്തിനു സാധിക്കുന്നുവെന്നും ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ കൂട്ടിച്ചേർത്തു. സുസ്‌ഥിര ജീവിത ശൈലിയിലേക്കുള്ള ശരിയായ മാറ്റം എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് അവകാശ ദിനം ആചരിച്ചത്. ജില്ലാ സപ്ലൈ ഓഫീസര്‍ കെ. ആര്‍. ജയശ്രീ അധ്യക്ഷയായി. ഉപഭോക്തൃ സംരക്ഷണ നിയമെത്ത കുറിച്ച് അഭിഭാഷകൻ ആർ ഗോപീകൃഷ്ണൻ പ്രഭാഷണം നടത്തി.
ഉപഭോക്ത്യ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് അഡ്വ. ബേബിച്ചന്‍ വെച്ചൂച്ചിറ, ജില്ലാ സപ്ലൈ ഓഫീസ് സീനിയര്‍ സൂപ്രണ്ട് ബിന്ദു ആര്‍. നായര്‍, കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ എ ഷാജു , കണ്‍സ്യൂമര്‍ വിജിലന്‍സ് സെന്റര്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഗിരിജ മോഹന്‍, ലീഗൽ മെട്രോളജി അസിസ്റ്റന്റ് കൺട്രോളർ കെ ജി സുജിത് എന്നിവർ പങ്കെടുത്തു.