തിരുവല്ല :
മുത്തൂർ ഗവണ്മെന്റ് സ്കൂള്‍ വളപ്പില്‍ നിന്ന് മരം മുറിക്കുന്നതിനിടയിൽ
യുവാവ് കഴുത്തില്‍ കയർ കുരുങ്ങി മരിച്ച സംഭവത്തില്‍ പോലീസ് ആറുപേരെ കസ്റ്റഡിയിലെടുത്തു. കോണ്ട്രാക്ടർ, കയർ കെട്ടിയവർ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴ തകഴി സ്വദേശി സിയാദ് (32) ആണ് കുടുംബവുമൊത്ത് യാത്ര ചെയ്യുന്നതിനിടെ കഴുത്തില്‍ കയർ കുരുങ്ങി ബൈക്കില്‍ നിന്നു വീണ് മരിച്ചത്. സംഭവത്തില്‍ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. യാതൊരു സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയോ മുന്നറിയിപ്പ് ബോർഡുകളോ കോണോ വെച്ചില്ലെന്നും സിഐ പറഞ്ഞു. മരം മുറിക്കുന്നതിനായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയർ സിയാദിന്റെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും ഒപ്പം യാത്ര ചെയ്യുമ്പോൾ ആണ് സിയാദിന് അപകടം സംഭവിച്ചത്.
തിരുവല്ലയിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം : ആറു പേർ കസ്റ്റഡിയിൽ
Advertisements