പുല്ലാട് അയിരക്കാവ് പാടത്ത് യുവാവിനെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി : പ്രതി പോലീസ് പിടിയിൽ

കോഴഞ്ചേരി: കോയിപ്രം പുല്ലാട് അയിരക്കാവ് പാടത്ത് യുവാവിനെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. അയിരക്കാവ് പാറയ്ക്കൽ പ്രദീപ് (35) എന്നയാൾ മരിച്ച സംഭവത്തിൽ മോൻസി എന്നയാളാണ് പിടിയിലായത്. മാരാമണിൽ നിന്നാണ് ഇയാൾ പിടിയിലായത്.
ഇന്നു രാവിലെയാണ് പാടത്തെ ചെളിയിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.
മോന്‍സിക്ക് ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്നു പോലീസ് പറഞ്ഞു.

Advertisements

Hot Topics

Related Articles